മുംബൈ: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂര്‍ ഡേയ്‌സ്’. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
‘യാരിയാന്‍ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയാന്‍ 2. ‘യാരിയാന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്ല കുമാര്‍ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിവ്യയ്‌ക്കൊപ്പം മീസാന്‍ ജാഫ്രി, യാഷ് ദാസ് ഗുപ്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മീസാന്‍ ജാഫ്രി ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, നിവിന്‍ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ് ഗുപ്തയും നസ്രിയയുടെ കഥാപാത്രത്തെ ദിവ്യ കോസ്ലയും അവതരിപ്പിക്കും. രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്. ടീ സീരിസ് നിർമ്മിക്കുന്ന ചിത്രം 2023 മെയ് 12ന് തിയേറ്ററുകളിലെത്തും.
Leave a Comment