ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ ശ്രദ്ധിക്കപ്പെട്ട സോഷ്യല്‍മീഡിയ സ്റ്റാറാണ് ബഷീര്‍ ബഷി. സുഹാന, മഷൂറ എന്നീ രണ്ടു ഭാര്യമാരും കുട്ടികളും അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിനു ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, ബഷീറിനേയും ഭാര്യമാരേയും വളരെ ക്രൂരമായി അപമാനിച്ചുകൊണ്ട് ഒരു യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.
read also: നയൻതാരയ്ക്ക് കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം വേണം: ജവാൻ ഷെഡ്യൂളിൽ മാറ്റം
ബഷീര്‍ ബഷിയുടെ എരുമക്കുട്ടികളാണ് അയാളുടെ ഭാര്യമാര്‍ എന്നാണ് യുവതി പറയുന്നത്. ‘സ്ക്രോള്‍ ചെയ്തപ്പോള്‍ കണ്ട വീഡിയോയാണ്. രണ്ട് എരുമ കുട്ടികള്‍ ചേര്‍ന്ന് നിന്നിട്ട് പറയുകയാണ് ഞങ്ങളെ നോക്കി ഈ ലോകം മുഴുവന്‍ അസൂയപ്പെടുന്നുവെന്ന്. ഇങ്ങനെ ചേര്‍ന്ന് ജീവിക്കാന്‍ സാധിച്ചതില്‍ അത്രയധികം സന്തോഷമുണ്ട് അസൂയപ്പെടൂവെന്ന്…. അസൂയയല്ല രണ്ടുപേരോടും സഹതാപവും പുച്ഛവുമാണ്. സെല്‍ഫ് റെസ്പെക്‌ട് ഇല്ലാത്ത രണ്ട് തരുണി മണികളെ കണ്ടു. എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണങ്ങളാണ് നിങ്ങള്‍ രണ്ടെണ്ണം.’
‘നാണമുണ്ടോടി കോവര്‍ കഴുതകളെ… ഛീ…’ എന്നും യുവതി പറയുന്നു. ആ വീഡിയോ വൈറലായതോടെ ബഷീര്‍ ബഷി ആരാധകർ സ്ത്രീക്കെതിരെ രംഗത്തെത്തി.
ആ സ്ത്രീക്ക് നല്ല അസൂയ ബഷീറിന്റെ കുടുംബത്തോട് ഉണ്ടെന്നത് വ്യക്തമാണെന്നും ഈ കുശുമ്പിന് മരുന്നില്ലെന്നുമാണ് സ്ത്രീയെ പരിഹസിച്ച് പലരും കമന്റായി കുറിച്ചത്.
Post Your Comments