മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ ഷോ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു. രക്താർബുദം രൂക്ഷമായതിനെ തുടർന്നാണ് 15 കാരനായ രാഹുൽ മരണത്തിന് കീഴടങ്ങിയത്. ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് രാഹുൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒക്ടോബർ 14-ന് സിനിമ റിലീസ് ആയതിന് ശേഷം തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് മകൻ വിശ്വസിച്ചിരുന്നതായി രാഹുലിന്റെ അച്ഛൻ പറഞ്ഞു. ഓട്ടോ റിക്ഷാ ഡ്രൈവറാണ് അദ്ദേഹം. എന്നാൽ ചിത്രം പുറത്തിറങ്ങും മുൻപേ രാഹുലിന്റെ മരണം സംഭവിക്കുകയായിരുന്നു.
‘പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ആഗ്രഹിക്കുന്നില്ല’: തൃഷ
സെപ്റ്റംബർ 20ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് 2023ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തെ പ്രഖ്യാപിച്ചത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments