കൊച്ചി: ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് വ്യക്തമാക്കി സംവിധായകന്‍ രാമസിംഹന്‍. കുറച്ച് ടെക്‌നോളജി ഒക്കെ ആവശ്യമായി വരുമെന്നും വലിയ ബജറ്റില്‍ എടുക്കേണ്ട സബ്ജക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇതുവരെ നല്ല പ്രൊഡ്യൂസറെ കിട്ടിയിട്ടില്ലെന്നും രാമസിംഹന്‍ കൂട്ടിച്ചേർത്തു.
‘ജൂനിയര്‍ മാന്‍ഡ്രേക്ക് പോലെ ഒരു സിനിമ ഉണ്ടാക്കാന്‍ ഇനി പ്രയാസമാണ്. കാരണം അതില്‍ സബ്ജക്ട് എന്ന് പറയുന്നത് ആ പ്രതിമയാണ്. ആ പ്രതിമയെ ഉപയോഗിച്ച് കൊണ്ടാണ് ബാക്കിയെല്ലാം ക്രിയേറ്റ് ചെയ്യുന്നത്. എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, ബബിള്‍ഗം. ഒരു ബബിള്‍ഗം വച്ചിട്ടാണ് ആ സിനിമ മൊത്തം പോകുന്നത്,’ രാമസിംഹന്‍ പറഞ്ഞു.
‘ഒരു സിനിമ മനസില്‍ വരുമ്പോള്‍ തന്നെ അതിന്റെ ഫസ്റ്റ് ഫ്രെയിം മുതല്‍ ലാസ്റ്റ് ഫ്രെയിം വരെ മനസില്‍ തെളിയും. അത് കണ്ടാല്‍ പടം ഓടുമോ ഇല്ലയോ എന്ന് അറിയാം. അത് ഓടിയില്ലെങ്കില്‍ പ്രശ്‌നം മാര്‍ക്കറ്റിംഗിന്റെയാകും,’ രാമസിംഹന്‍ വ്യക്തമാക്കി.
Post Your Comments