തമിഴ് സീരിയല്‍ താരം ദിവ്യ തന്റെ ഭർത്താവിനു മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വലിയ വിവാദമായിരിക്കുകയാണ്. നടൻ അർണാവാണ് ദിവ്യയുടെ ഭർത്താവ്. നടനു ചെല്ലമ്മ എന്ന പരമ്പരയിൽ സഹതാരവുമായി എത്തുന്ന അന്‍ഷിതയുമായി ബന്ധമുണ്ടെന്നാണ് ദിവ്യയുടെ ആരോപണം.
കൂടെവിടെ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് അന്‍ഷിത. ദിവ്യയും അര്‍ണവും അൻഷിതയും തമ്മിലുള്ളതെന്ന തരത്തിലൊരു ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ് ഇപ്പോൾ. കോണ്‍ഫറന്‍സ് കോളിന്റെ റെക്കോര്‍ഡ് എന്ന നിലയിലാണ് ഈ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നീ എന്തിനാണ് എന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്നത് എന്ന് ദിവ്യ ചോദിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. ഞാന്‍ സംസാരിച്ചത് നിന്റെ ഭര്‍ത്താവിനോടല്ല അര്ണവിനോടാണ്. ഇപ്പോഴും പറയുന്നു, അര്‍ണവ് ഐ ലവ് യു ഡാ, ഐ ലവ് യു സോ സോ മച്ച്. ഉമ്മാ ഡാ… ഇനിയെന്താണ് വേണ്ടത്? എന്നാണ് ഇതിന് നടി മറുപടി നല്‍കുന്നത്. നീ എന്താണ് ചിന്തിച്ചത്. നീ ആരാണ്? പോയി മര്യാദയ്ക്ക് ജീവിക്കെന്നും നിന്നെ പോലുള്ളവര്‍ ഉളളപ്പോള്‍ എങ്ങനെ ജീവിക്കും. നിന്നെ പോലൊരു വൃത്തികെട്ട വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ലെന്ന് ദിവ്യ പറയുന്നുണ്ട്. എന്നാൽ, ഈ ഓഡിയോയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
Post Your Comments