പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു. മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.
ഉദയ് കൃഷ്ണൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. മഹാവിജയം നേടിയ പുലിമുരുകനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
പുലിമുരുകൻ ഒരു മാസ് ചിത്രമായിരുന്നു. എന്നാൽ, പൂർണ്ണമായും ഒരു ക്രൈം ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷിക്കൊത്തുയരുമെന്നു തന്നെ വിശ്വസിക്കാം. മോൺസ്റ്റർ – എന്നാൽ രാഷസൻ എന്നാണ്. ഇവിടെ രാഷസ സ്വഭാവം ഏതൊക്കെ നിലയിലാണ്
പ്രകടിപ്പിക്കുന്നത്?. മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ഹൈവോൾട്ടേജ് തന്നെ ആയിരിക്കും. മോഹൻലാൽ എന്ന നടൻ്റെ അഭിനയ മികവിനെ അനായാസേന ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം തന്നെയാണ് മോൺസ്റ്റർ. ഒക്ടോബർ ഇരുപത്തിയൊന്നിന് ഈ ചിത്രം ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
Also Read: ബോളിവുഡിന്റെ അഭിനയ ചക്രവർത്തിക്ക് പിറന്നാൾ: എൺപതിന്റെ നിറവിൽ അമിതാഭ് ബച്ചൻ
സുദേവ് നായർ, സിദ്ദിഖ്, ജോണി ആൻ്റണി, കൈലാഷ്, ഗണേഷ് കുമാർ, ബിജു പപ്പൻ, ഹണി റോസ്, ലക്ഷമി മഞ്ജു, ലെനാ, സാസ്വികാ എന്നിവരും പ്രധാന താരങ്ങളാണ്.
ഹരിനാരായണൻ്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ഷാജി നടുവിൽ, മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും ഡിസൈൻ – സുജിത് സുധാകരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രാജേഷ് ആർ കൃഷ്ണൻ, സിറാജ് കല്ല, ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, സജി സി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – ബന്നറ്റ്.
Post Your Comments