CinemaGeneralLatest NewsNEWS

ഞാനായിരുന്നെങ്കിൽ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു, അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്: മമ്മൂട്ടി

മമ്മൂട്ടി നായകനായ റോഷാക്കിൽ കഥാപാത്രങ്ങളെ പോലെ മുഴുനീള സാന്നിധ്യമുള്ള ഒന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലൂക്ക് ആന്റണിയുടെ കാർ. തുടക്കം മുതൽ അവസാനം വരെ മരത്തിലിടിച്ച് മുൻ ഭാഗം തകർന്ന നിലയിൽ തുടരുന്ന കാറിൽ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്. കാറിനെ കുറിച്ചും സിനിമയിൽ അത് ഉപയോഗിച്ച രീതിയെ കുറിച്ചും റിലീസിന് മുമ്പ് നൽകിയ അഭിമുഖങ്ങളിൽ മമ്മൂട്ടിയും സഞ്ജു ശിവരാമനും വെളിപ്പെടുത്തിയിരുന്നു.

റോഷാക്കിലെ മസ്താങ് മമ്മൂട്ടിയുടേത് തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവർ. സിനിമയിലേത് തന്റെ കാർ അല്ലെന്നും തനിക്ക് മസ്താങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ, കാറുണ്ടായിരുന്നെങ്കിലും മമ്മൂക്ക ഈ സിനിമക്ക് വേണ്ടി അത് കൊടുക്കില്ലെന്നായിരുന്നു സഞ്ജു ശിവരാമന്റെ മറുപടി.

‘അലൻ എന്നൊരു പയ്യന്റേതാണ് ആ വണ്ടി. സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവൻ അത് കൊടുത്തത്. ഞാനായിരുന്നെങ്കിൽ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു. അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്’.

‘കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയിൽ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയിൽ തന്നെയാണ് സിനിമയിൽ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാർട്സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി’ മമ്മൂട്ടി പറഞ്ഞു.

Read Also:- മോൺസ്റ്റർ പ്രദർശനത്തിന്

ഇതിന് പിന്നാലെ രസികൻ കമന്റുമായി റിയാസ് നർമകലയുമെത്തി. പഴയപോലെയാക്കാനായി ആർട്ട് ഡയറക്ടർ ഷാജി കാർ തല്ലിപൊട്ടിക്കുന്നത് കണ്ടാൽ കാറിനോട് സ്നേഹമുള്ളവരായിരുന്നെങ്കിൽ ഷാജിയെ തല്ലിക്കൊന്നേനെ എന്നാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് റിയാസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button