ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ചിത്രമായ ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു. 15 വയസായിരുന്നു. അർബദുത ബാധിതനായി ചികിത്സയിലായിരുന്നു. ഓസ്കാറിന്റെ 95-ാമത് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രത്തിന്റെ ഭാഗമായ ആറ് ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. ഭവിന് റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപെന്‍ റാവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ. ’ഒക്ടോബർ 2 ഞായറാഴ്ച, അവൻ പ്രഭാതഭക്ഷണം കഴിച്ച ശേഷം പനിച്ചു. തുടർന്നുള്ള മണിക്കൂറുകളിൽ ആവർത്തിച്ച് പണിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. അവനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അവന്റെ വേർപാട് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. ചടങ്ങുകൾ കഴിഞ്ഞ്, സിനിമ റിലീസ് ആകുമ്പോൾ ഞങ്ങൾ കുടുംബസമേതം പോയി കാണും’, രാമു പറഞ്ഞു.
Also Read: പുരാവസ്തു ഗവേഷകനായി അക്ഷയ് കുമാര്‍: ‘രാം സേതു’ ട്രെയിലർ പുറത്ത്
പാൻ നളിൻ സംവിധാനം ചെയ്ത ചിത്രമാണ് ചെല്ലോ ഷോ. അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം. ഇന്ത്യന്‍ സിനിമയുടെ സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റലിലേക്കുള്ള പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. 2021ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലില്‍ ചിത്രം വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു. 2021ലെ 66ാമത് വല്ലാഡോലിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സ്പൈക്കും സിനിമ നേടിയിട്ടുണ്ട്.
Post Your Comments