1942 ഒക്ടോബർ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചനും ഭാര്യയ്ക്കും ഒരു മകൻ ജനിച്ചു. ആദ്യ പുത്രിനിടാൻ ഹരിവംശ് റായ് ബച്ചൻ കണ്ടുവച്ചത് ഇൻക്വിലാബ് എന്ന പേരായിരുന്നു. അമ്മ അവനെ സേഹത്തോടെ മുന്നയെന്ന് ഓമനപ്പേരിട്ട് വിളിച്ചു. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദൻ അമിതാഭ് എന്ന പേര് അവനു വേണ്ടി കണ്ടു വച്ചിരുന്നു. നിലയ്ക്കാത്ത ശോഭയെന്ന് അർഥമുള്ള പേര് അമിതാഭ് ബച്ചൻ എന്ന ഇതിഹാസ നടന്റെ കാര്യത്തിൽ ഇന്നോളം സത്യമായി. ബോളിവുഡിന്റെ ഷഹൻഷാ ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ്.
അഭിനയരംഗത്തെത്തി പതിറ്റാണ്ടുകൾ കഴിയുമ്പോഴും ബോളിവുഡ് വാർത്തകളിലെ സജീവ സാന്നിധ്യമായി ആ വൻമരം നിലകൊള്ളുകയാണ്. പല തലമുറകളോടൊപ്പം തന്റെ അഭിനയ മികവ് അദ്ദേഹം പോളിഷ് ചെയ്ത് വീണ്ടും വീണ്ടും പ്രേക്ഷകനെ ആശ്ചര്യപ്പെടുത്തുന്നു.
Also Read: കീരിക്കാടൻ ജോസിന്റെ തിരിച്ചുവരവ് റോഷാക്കിലൂടെ: ലൊക്കേഷൻ വീഡിയോയുമായി ബാദുഷ
ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെർവുഡ് കോളജിൽ നാടകം അവതരിപ്പിച്ചു കൊണ്ടാണ് ബച്ചൻ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് ഡൽഹിയിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം ആകാശവാണിയിൽ അനൗൺസറുടെ ജോലിക്കു ശ്രമിച്ചെങ്കിലും ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന് പറഞ്ഞ് ബച്ചന് ജോലി ലഭിച്ചില്ല. എന്നാൽ നല്ല ശബ്ദമല്ല എന്ന് ആകാശവാണി ഉദ്യോഗസ്ഥരുടെ പഴികേട്ട ബച്ചനു തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കുള്ള വഴികാട്ടിയായത്. 1969ൽ മൃണാൾ സെൻ സംവിധാനം ചെയ്ത ഭുവൻഷോമെ എന്ന സിനിമയിൽ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമായിരുന്നു. പിന്നീട് 1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ട് സിനിമയിൽ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ബോളിവുഡിന്റെ കിരീടം വയ്ക്കാത്ത രാജാവായി ബച്ചൻ അഭിനയിച്ചു തീർത്തത് മികവുറ്റ കഥാപാത്രങ്ങളെയാണ്.
Post Your Comments