CinemaGeneralIndian CinemaLatest NewsMollywoodNEWS

ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ: കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്. നാല്പത്തി ഒന്ന് വയസായിരുന്നു.

രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: സംവിധായകന്‍റെയും ക്രൂവിന്‍റെയും പള്‍സറിയുന്ന നടനാണ് മമ്മൂക്ക: നിസാം ബഷീർ

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു ദീപു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button