കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രവീണ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും താരം അർഹയായിട്ടുണ്ട്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ പ്രവീണ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നതെന്നും സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തണമെന്നും താരം പറയുന്നു.
സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷൻസും അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിർത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നും അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കൽ, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷൻസ് മാത്രമേ സീരിയലുകളിൽ സൃഷ്ടിക്കപ്പെടുന്നുള്ളു എന്നും താരം പറയുന്നു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയൽ പിടിക്കുമ്പോൾ അങ്ങനെയേ സാധിക്കൂ എന്നാണ് നിർമ്മാതാക്കളും സംവിധായകരും പറയുന്നതെന്നും പ്രവീണ കൂട്ടിച്ചേർത്തു.
‘ഗന്ധഡ ഗുഡി’ ട്രെയിലർ എത്തി: റിലീസ് പുനീതിന്റെ ഒന്നാം ഓർമ്മ ദിനത്തിൽ
‘സീരിയലുകളിൽ ജീവിതഗന്ധിയായ പ്രമേയങ്ങൾ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങൾ എന്തൊക്കെ ആണെന്ന് കാണാനാണ് പ്രേക്ഷകർ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷൻസ് അസഹനീയമായി മാറിയപ്പോൾ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്,’ പ്രവീണ വ്യക്തമാക്കി.
Post Your Comments