‘അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു’: ഗ്ലാമറസ് വേഷങ്ങൾ ഉപേക്ഷിക്കുകയാണെന്ന് നടി സഹർ അഫ്ഷ

മുംബൈ: സിനിമാ ജീവിതം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി നടി സഹർ അഫ്‌ഷ. സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ ​ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് സഞ്ചരിക്കുകയാണ് എന്ന് ഭോജ്‌പുരി നടിയായ സഹർ അഫ്‌ഷസോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. താൻ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർത്ത് അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു എന്നും സഹർ അഫ്‌ഷ പറഞ്ഞു.

സഹർ അഫ്‌ഷയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ സിനിമാ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി ഈ മേഖലയുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇക്കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്ലാമിക പ്രബോധനങ്ങൾക്കും അല്ലാഹുവിന്റെ നിയമങ്ങൾക്കും അനുസൃതമായായിരിക്കും ഇനി എന്റെ ജീവിതം. എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർത്തുകൊണ്ട് അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു. ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു.

സിനിമാ ജീവിതം ഉപേക്ഷിക്കുന്നു, ഇതി അല്ലാഹുവിന്റെ വഴിയിലേക്ക്: നടി സഹർ അഫ്ഷ

ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്. യാദൃശ്ചികമായാണ് സിനിമ രംഗത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിപ്പിക്കാനാണ് എന്റെ തീരുമാനം. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാൻ പോകുന്നത് അല്ലാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ്’

കർത്താ-കർമ-ക്രിയ’ എന്ന തെലുങ്ക് സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന സഹർ അഫ്‌ഷ, ‘മെഹന്ദി ലഗാ കെ രക്ന 3’ എന്ന ചിത്രത്തിലൂടെയാണ് ഭോജ്പുരി ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ആക്ഷൻ-ഡ്രാമ ചിത്രമായ ‘ഘട്ടക്’ എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Share
Leave a Comment