സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച പൃഥിയുടെ കാന്താര എന്ന ചിത്രമാണ്. ഹോംബാലെ ഫിലിംസും പൃഥിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്ന പുതിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നതായി പൃഥിരാജ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും ഇതിനൊപ്പം താരം പങ്ക് വെച്ചിരുന്നു.
കാന്താര എന്നതിന് പകരം കാന്‍ താര എന്നായിരുന്നു പോസ്റ്ററില്‍ ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെയും പേര് ഇത്തരത്തില്‍ ഫോണ്ട് മിസ്സിങ്ങിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പോസ്റ്റില്‍ ട്രോളിന്റെ പെരുമഴ തുടങ്ങി.
കാന്‍-താരായുടെ ക്-രൂവിനും ഋഷബ് ഷഷട്-ടിക്-കും പ്രിത്-വിരാജ് പ്-രൊടക്-ഷന്സിനും ഹ്റുദിയമായ ആശംസകള്‍ എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ പങ്ക് വെച്ച കമന്റ്. നല്ല ഭാഷ, ഡബ്ബിംഗിംനും ഈ നിലവാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മറ്റൊരാള്‍ ഇട്ട കമന്റ്. ഋഷഭ് ഷട് ടി അല്ല…ഷെട്ടി… ഒരു നല്ല പോസ്റ്റര്‍ എങ്കിലും വെക്കാമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Post Your Comments