‘ഗന്ധഡ ഗുഡി’ ട്രെയിലർ എത്തി: റിലീസ് പുനീതിന്റെ ഒന്നാം ഓർമ്മ ​ദിനത്തിൽ

അന്തരിച്ച നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ഗന്ധഡ ഗുഡി’. പുനീതിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗന്ധഡ ഗുഡി’ ട്രാവൽ ചിത്രമായാണ് എത്തുന്നത്. അമോഘവർഷ സംവിധാനം ചെയ്യുന്ന ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യാത്രകളിലെ മനോ​ഹര കാഴ്ച്ചകളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. സിനിമ ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് ​സിനിമയുടെ നിർമ്മാതാവും പുനീതിന്റെ ഭാര്യയുമായ അശ്വിനി പുനീത് രാജ്‌കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പുനീതിന്റെ ഒന്നാം ഓർമ്മ ​ദിനമായ ഒക്‌ടോബർ 28നാണ് സിനിമ റിലീസിനെത്തുന്നത്.

Also Read: കോളിവുഡിൽ ചരിത്രം കുറിച്ച് പൊന്നിയിന്‍ സെല്‍വന്‍: പിന്തള്ളിയത് സൂപ്പർ സ്റ്റാർ ചിത്രങ്ങളെ

2021 ഡിസംബറിലാണ് ചിത്രത്തിന്റെ ഒരു ടീസർ പുറത്തിറങ്ങിയത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം പിആർകെ പ്രൊഡക്ഷൻസും മഡ്‌സ്‌കിപ്പറും ചേർന്നാണ് അവതരിപ്പിക്കുന്നത്.

 

Share
Leave a Comment