
താരങ്ങളുടെ അഭിമുഖങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. അത്തരത്തിൽ വിവാദമായ ഒന്നായിരുന്നു നടൻ ശ്രീ നാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ചോദ്യങ്ങളുടെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയ ശ്രീനാഥ് തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചു അവതാരക പോലീസില്‍ പരാതി നല്‍കുകയും നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിഷയവുമായി ബന്ധപ്പെട്ട് യുവ സംവിധായകന് അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പും വീഡിയോയും ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
‘ചോദ്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ മുണ്ട് പൊക്കി കാണിക്കണ്ട, ദാ… ഇത് പോലെ അങ്ങ് എടുത്ത് ഉടുത്താല്‍ മതി…’ എന്നാണ് മോഹന്‍ലാലിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് അഖില്‍ മാരാര്‍ കുറിച്ചത്.
read also: പ്രിത്-വിരാജ്, ഋഷബ് ഷഷട്-ടി: പൃഥിയുടെ കാന്താര പോസ്റ്റിന് ട്രോള്‍ മഴ
നടന് ശ്രീനിവാസനുമായി ബന്ധപ്പെട്ട ചോദ്യം മോഹന്‍ലാലിനോട് അവതാരകന് ചോദിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പ്രശ്നമുണ്ടാക്കാതെ സഹപ്രവര്ത്തകന് ശ്രീനിവാസനെ കുറ്റപ്പെടുത്താന്‍ അവതാരകനെ അനുവദിക്കാതെ, കാമ്പുള്ള ഒരു മറുപടി നൽകുന്ന മോഹന്‍ലാലിന്റെ ഒരു അഭിമുഖ വീഡിയോ ആണ് അഖിൽ പങ്കുവച്ചത്.
ശ്രീനിവസാന്‍ തന്നെ തിരക്കഥയെഴുതി അഭിനയിച്ച പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലിനെ പരിഹസിക്കാന്‍ വേണ്ടി ശ്രീനിവാസന് മനപൂര്‍വം ചെയ്തതാണെന്ന് വിമര്‍ശനം ഉയർന്നിരുന്നു. ആ സിനിമയുടെ പരാജയം ഒരര്‍ഥത്തില്‍ ശ്രീനിവാസന് കിട്ടിയ നല്ല മറുപടിയാണ് എന്ന് അവതാരകന് പറഞ്ഞപ്പോഴേക്കും മോഹന്‍ലാല്‍ മറുപടി പറഞ്ഞ് തുടങ്ങി
ലാൽ പറഞ്ഞത് ഇപ്രകാരമായിരുന്നു… ‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. കാരണം നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് എന്താ കാര്യം. ഒരു ഇന്റര്‍വ്യൂവെന്ന് പറയുമ്ബോള്‍ നിങ്ങള്‍ എന്താണ് ഭാവിയില്‍ ചെയ്യാന്‍ പോകുന്നത് തുടങ്ങി വളരെ പോസറ്റീവായിട്ടുള്ള കാര്യങ്ങളിലൂടെ സംസാരിക്കാനാണ് എനിക്കും താല്പര്യം. ശ്രീനിവാസന് അത് പറഞ്ഞു… ഇത് പറഞ്ഞുവെന്നുള്ള കാര്യങ്ങളെല്ലാം എത്രയോ നാളുകള്‍ക്ക് മുമ്ബ് നടന്ന സംഭവങ്ങളാണ്. എന്നാല്‍, നിങ്ങള്‍ എന്തുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് ചെയ്ത വരവേല്‍പ്പ് പോലുള്ള സിനിമകളെ കുറിച്ച് സംസാരിക്കാത്തത്. നെഗറ്റീവായിട്ടുള്ള ആസ്പെക്ടുകള്‍ എന്തിനാണ് സംസാരിക്കുന്നത്’, എന്നാണ്.
‘ലാലേട്ടന് എന്ത് സൗമ്യതയോടെയാണ് മറുപടി കൊടുക്കുന്നത് പലരും കണ്ട് പഠിക്കട്ടെ ഇതൊക്കെ, ലാലേട്ടന് ബിഗ് സല്യൂട്ട്… ഇങ്ങനെ വേണം മറുപടി കൊടുക്കാന്‍. അല്ലാതെ പച്ച തെറി പറഞ്ഞിട്ടല്ല പുതിയ താരങ്ങള്‍ ഇത് കണ്ട് പഠിക്കണം’, എന്നൊക്കെയാണ് ഇതിനു ലഭിക്കുന്ന കമന്റുകൾ.
Post Your Comments