നടിയുമായി ബന്ധം, തന്റെ മുന്നില്‍ വെച്ച്‌ ചുംബിച്ചു: സീരിയല്‍ നടിയ്ക്കും ഭർത്താവിനുമെതിരെ ആരോപണങ്ങളുമായി നടി ദിവ്യ

അര്‍ണവിന് വേണ്ടി താന്‍ മതം മാറി

തെന്നിന്ത്യൻ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയം നടി ദിവ്യ ശ്രീധറിന്റെ പുതിയ ആരോപണങ്ങളാണ്. നടൻ അർണവ് ആണ് ദിവ്യയുടെ ഭർത്താവ്. ഇവരുടെ ദാമ്പത്യത്തിൽ ചില പ്രേശ്നങ്ങൾ ഉണ്ടെന്നു കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഗർഭിണിയായ തന്നെ ഭർത്താവ് തല്ലിയെന്നു ആരോപിച്ചു ദിവ്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ, തന്റെ ഭർത്താവ് മറ്റൊരു സീരിയില്‍ നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിം​ഗ് സെറ്റിലെത്തിയപ്പോള്‍ ഇവരെ ഒരു റൂമില്‍ കണ്ടെന്നുമാണ് ദിവ്യയുടെ ആരോപണം.

read also: ചോദ്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ മുണ്ട് പൊക്കി കാണിക്കണ്ട, ഇത് പോലെ ചെയ്‌താൽ മതി: മോഹന്‍ലാലിന്റെ വാക്കുകളുമായി സംവിധായകൻ

അര്‍ണവിന് വേണ്ടി താന്‍ മതം മാറിയെന്നും ഇപ്പോള്‍ സ്വന്തം മതത്തില്‍ പെട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നോട് അര്‍ണവ് അകലം കാണിക്കുകയാണെന്നും പറഞ്ഞ ദിവ്യ സീരിയൽ നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ പെണ്‍കുട്ടി തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നും തന്റെ മുന്നില്‍ വെച്ച്‌ അര്‍ണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അര്‍ണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ പറയുന്നു.

ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യ അർണവിനെ വിവാഹം ചെയ്തത്. ഇതിനായി താരം ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു.

Share
Leave a Comment