മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ അറ്റ്‍ലീ ഒരുക്കുന്ന ‘ജവാൻ’ ഷൂട്ടിംഗ് പൂർത്തിയാക്കി. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ രസകരമായ വിശേഷങ്ങൾ ഷാരൂഖ് ഖാൻ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘മനോഹരമായ 30 ദിവസങ്ങൾ, തലൈവർ ഞങ്ങളുടെ സെറ്റിനെ അനുഗ്രഹിച്ചു. നയൻതാരയ്‌ക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും വിജയ് സേതുപതിയുമായി നീണ്ട ചർച്ചകൾ നടത്തുകയും ചെയ്തു. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്ലീയ്ക്കും ഭാര്യ പ്രിയക്കും നന്ദി അറിയിക്കുന്നു. ഇനി നിങ്ങൾ ചിക്കൻ 65 ഉണ്ടാക്കാൻ പഠിക്കണം’ ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.
ദിലീപ് -റാഫി ചിത്രം: ‘വോയ്സ് ഓഫ് സത്യനാഥൻ’ : ചിത്രീകരണം പൂർത്തിയായി
തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാവും വിജയ് സേതുപതി അഭിനയിക്കുക എന്നാണ് ലഭ്യമായ വിവരം. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം, തെലുഗ്, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ജവാൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
Post Your Comments