CinemaGeneralIndian CinemaLatest News

‘ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു, ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു’: പ്രഭാസ്

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഇനിത് പിന്നാലെ സിനിമയ്ക്ക് നേരേ വലിയ തോതിൽ വിമർശനങ്ങളാണ് വരുന്നത്. ചിത്രത്തിൻറെ വിഷ്വൽ എഫക്റ്റ്സ് നിലവാരമില്ലാത്തതാണ് എന്നാണ് പ്രധാന വിമർശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്. ‌‌‌‌

Also Read: ‘റോഷാക്കിനെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’: ദുൽഖർ

ഇപ്പോളിതാ, ചിത്രത്തെക്കുറിച്ച് ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ പ്രഭാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും. ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്, പ്രത്യേകിച്ച് ത്രീഡിക്കായി’, പ്രഭാസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button