തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഖുശ്ബു. നിരവധി മലയാള ചിത്രങ്ങളിൽ താരം നായികയായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമയിൽ ഒരു കാലത്ത് സജീവമായിരുന്ന താരം ഇടയ്ക്ക് ഇടവേളയെടുത്ത് രാഷട്രീയത്തിലും ചുവടുറപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമത്തിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ ഖുശ്ബു പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയയായി എന്ന കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം ഇത് പങ്കുവെച്ചത്.
Also Read: ‘സ്‌കൂൾ, കോളേജ് വിനോദയാത്രകൾ സർക്കാർ ബസുകളിൽ ആക്കണം’: നടി രഞ്ജിനി
‘കോക്സിക്സ് അസ്ഥി ശസ്ത്രക്രിയ കഴിഞ്ഞു. വീട്ടിൽ മടങ്ങിയെത്തി. രണ്ടുദിവസം വിശ്രമം ആവശ്യമാണ്. അതിനുശേഷം ജോലിയിൽ വീണ്ടും സജീവമാകും’, ഖുശ്ബു ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തുന്നത്. താരത്തിന് പെട്ടന്നത് തന്നെ അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ച് നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Post Your Comments