CinemaGeneralIndian CinemaLatest News

സിനിമാ ജീവിതം ഉപേക്ഷിക്കുന്നു, ഇതി അല്ലാഹുവിന്റെ വഴിയിലേക്ക്: നടി സഹർ അഫ്ഷ

സിനിമാ അഭിനയം ഉപേക്ഷച്ച് ആത്മീയതയിലേക്ക് തിരിയുകയാണെന്ന് ഭോജ്പുരി നടി സഹർ അഫ്ഷ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സഹർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. സിനിമയിലെ ​ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് സഞ്ചരിക്കുകയാണ് എന്നാണ് സഹർ അഫ്‌ഷ തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചത്. ഇസ്ലാമിക വിശ്വാസങ്ങൾക്കും അള്ളാഹുവിന്റെ കൽപനങ്ങൾക്കും അനുസരിച്ചുള്ള ജീവിതം നയിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും നടി പറയുന്നു.

‘ഞാൻ സിനിമാ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി ഈ മേഖലയുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇക്കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്‌ലാമിക പ്രബോധനങ്ങൾക്കും അല്ലാഹുവിന്റെ നിയമങ്ങൾക്കും അനുസൃതമായായിരിക്കും ഇനി എന്റെ ജീവിതം. എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർത്തുകൊണ്ട് അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു. ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു. ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്. യാദൃശ്ചികമായാണ് സിനിമ രംഗത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിപ്പിക്കാനാണ് എന്റെ തീരുമാനം. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാൻ പോകുന്നത് അല്ലാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ്’, നടി‍ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Also Read:‘പെങ്ങളെ ഉപേക്ഷിച്ച് പോകണം’: ഷാരൂഖ് ഖാന് നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി ഗൗരിയുടെ സഹോദരന്‍

2018-ൽ കർത്താ-കർമ-ക്രിയ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സഹർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2020-ൽ നടൻ ഖേസരി ലാൽ യാദവിനൊപ്പം ‘മെഹന്ദി ലഗാ കെ രക്ന 3’ എന്ന ചിത്രത്തിലൂടെയാണ് സഹർ അഫ്ഷ ഭോജ്പുരി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button