യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ. ദുബായ് ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യുഎഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം.
Also Read: പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാൻ ചെയ്യാറുള്ളൂ: സ്നേഹ
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പത്ത് വർഷത്തെ കാലാവധിയാണ് ഈ വിസകൾക്കുള്ളത്. കാലാവധി പൂർത്തിയാവുമ്പോൾ ഈ വിസ പുതുക്കി നൽകുകയും ചെയ്യും. പ്രമുഖ നടീ-നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്.
ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. മോഹൻലാൽ, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശ ശരത്ത്, ലാൽജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയിൽ നിന്നും നേരത്തെ ഈ നേട്ടത്തിന് അർഹരായ മറ്റുള്ളവർ.
Post Your Comments