ശിവകാർത്തികേയൻ നായനാകുന്ന പുതിയ ചിത്രമാണ് പ്രിൻസ്. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. ശിവകാർത്തികേയന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഇപ്പോളിതാ, ചിത്രം 100 കോടിയോളം രൂപ പ്രീ റിലീസ് ബിസിനസായി നേടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പ്രിൻസി’ന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ പ്രീ റിലീസ് ബിസിനസ്സിൽ 100 കോടിയിലെത്തുന്ന ശിവകാർത്തികേയന്റെ ആദ്യ ചിത്രമായിരിക്കും ‘പ്രിൻസ്’.
Also Read: ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ഗിരീഷ് നെയ്യാറിന്റെ ത്രസിപ്പിക്കുന്ന ഭൂതകാലം …..!!!
ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിൻസ്’ എത്തുക. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ചിത്രം നിർമ്മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
Post Your Comments