
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. പതിനായിരകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടക്കുന്നകേരള ബാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ മത്സരത്തിനിടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
നിവിൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിൻറെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിൻപുറത്തുകാരൻ യുവാവിൻറെ വേഷത്തിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. ചിത്രം ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തും.
Also Read: റിലീസിന് മുന്നേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ‘പ്രിൻസ്’
നവാഗതനായ ലിജു കൃഷ്ണയാണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അദിതി ബാലൻ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Post Your Comments