ദേശീയ അവാർഡ് ജേതാവും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയുമായ നഞ്ചിയമ്മ ലണ്ടനിൽ. പ്രമുഖ സംഗീത ബാൻഡായ ദ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ നിന്നുള്ള ചിത്രങ്ങൾ നഞ്ചിയമ്മ പങ്കുവക്കുകയും ചെയ്തു. ലണ്ടനിൽ യുകെ മലയാളികൾ സംഘടിപ്പിക്കുന്ന കല-സംഗീത പരിപാടിയുടെ ഭാഗമായിട്ടാണ് നഞ്ചിയമ്മയുടെ ലിവർപൂൾ സന്ദർശനം. നിമിഷ നേരം കൊണ്ട് തന്നെ ലിവർപൂളിൽ നിന്നുള്ള നഞ്ചിയമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
‘എല്ലാവരും വരൂ. നാളെ നമുക്ക് ലിവർപൂളിൽ കാണാം. നഞ്ചിയമ്മയെ നേരിട്ട് കാണണമെന്നും പാട്ട് കേൾക്കണമെന്നും കൊതിക്കുന്ന മലയാളികൾക്കായി ഇതാ…’ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. രാഷ്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദേശീയ പുരസ്കാരം സ്വീകരിച്ചതിന് ശേഷമാണ് നഞ്ചിയമ്മ ലിവർപൂളിലേക്ക് പോയത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.
Also Read: ബിന്ദു പണിക്കരുടെ ഗംഭീര തിരിച്ചു വരവ്: ‘റോഷാക്കി’ലെ സീതയ്ക്ക് നിറഞ്ഞ കയ്യടി
ലൈംലൈറ്റ് 2022 എന്ന പേരിൽ യുകെയിലെ റേഡിയോ ലൈമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുകെ മലയാളികൾക്കായി കലാ-സംഗീത നിശ ഒരുക്കുന്നത്.
Post Your Comments