മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകർ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനവും. സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ സിനിമയിൽ അവതരിപ്പിക്കുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു ശീലിച്ച നടിയുടെ പുതുമയാർന്ന പ്രകടനം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പല പ്രേക്ഷകരും. ബിന്ദു പണിക്കർ എന്ന അഭിനേത്രിയുടെ വ്യത്യസ്തമാർന്ന പ്രകടനം കാണാമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Also Read: ‘മടിയൻ മടയിൽ കേറി കളിച്ചു തുടങ്ങിയല്ലോ’: ‘പടവെട്ട്’ ട്രെയിലർ എത്തി
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് സിനിമ. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments