CinemaLatest NewsNEWS

രമ്യയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു, സംവിധായകന്‍ ജയരാജ് തന്നെയാണ് അതിന് മുന്‍കൈ എടുത്ത് എല്ലാം ചെയ്തത്: സമദ് മങ്കട

രമ്യ നമ്പീശന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ‘ആനചന്തം’. ജയരാജിന്റെ സംവിധാനത്തില്‍ 2006ല്‍ പ്രദർശനത്തിനെത്തിയ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. ജയറാമിന്റെ നായികയായി രമ്യയെ തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സമദ് മങ്കട.

‘ജയറാം ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെയെല്ലാം തീരുമാനിച്ചിരുന്നു. നായികയായി ഗ്രാമ ഭംഗി തോന്നിക്കുന്ന ഒരു നടി വേണം എന്നുണ്ടായിരുന്നു. അങ്ങനെ ഒരാള്‍ വേണം. അത് പുതുമുഖം ആയാലും കുഴപ്പമില്ല എന്നായിരുന്നു ചിന്ത. അപ്പോഴാണ് രമ്യയുടെ ഒരു മുഖചിത്രമുള്ള മാഗസിന്‍ കാണുന്നത്. രമ്യയെ കുറിച്ച് അന്വേഷിച്ചു. കലാകാരിയാണ് എന്നൊക്കെ അറിഞ്ഞു’.

‘കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ്. ഒരു കേരള തനിമയുള്ള കുട്ടിയാണ് എന്ന് തോന്നി. അങ്ങനെയാണ് അവരുമായി സംസാരിക്കുന്നത്. സംവിധായകന്‍ ജയരാജ് തന്നെയാണ് അതിന് മുന്‍കൈ എടുത്ത് എല്ലാം ചെയ്തത്. അങ്ങനെയാണ് കാസ്റ്റ് ചെയ്യുന്നത്. രമ്യ നന്നായി അഭിനയിച്ചു. ആനച്ചന്തത്തിലെ പ്രധാന കഥാപത്രം ചെയ്യാന്‍ ആനക്കമ്പക്കാരനായ ജയറാം അല്ലാതെ മറ്റാര്‍ക്കും പറ്റില്ലെന്ന് നമുക്ക് അറിയാമായിരുന്നു’.

Read Also:- ‘ഞാൻ അഭിനയം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല, അവസരങ്ങൾ വരാതിരുന്നതാണ്’: ബിന്ദു പണിക്കർ

‘ജയറാം അത് ചെയ്യാമെന്ന് പെട്ടെന്ന് പറഞ്ഞു. മധുചന്ദ്രലേഖയ്ക്ക് പിന്നാലെ ഇത് ചെയ്തു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ജയറാമിന് ത്രില്ലടിച്ചിരുന്നു. സമദ് ചെയ്തില്ലെങ്കില്‍ വേറെ ആളെ നോക്കുമെന്ന് വരെ ജയറാം പറഞ്ഞിരുന്നു. സെറ്റില്‍ ആനയുടെ അടുത്ത് പോകാന്‍ സലിം കുമാര്‍ പേടിച്ചു നിന്നിരുന്നു. പിന്നീട് ആ ആനയുമായി സലിം ഇണങ്ങുകയും അഭിനയിക്കുകയും ചെയ്തു’ സമദ് മങ്കട പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button