ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ 1988ല്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു മനു അങ്കിള്‍. മമ്മൂട്ടി, എം.ജി സോമന്‍, പ്രതാപ് ചന്ദ്രന്‍, ലിസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. ചിത്രത്തിൽ മിന്നല്‍ പ്രതാപന്‍ എന്ന വേഷം ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി.
‘മനു അങ്കിള്‍ ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല. മിന്നല്‍ പ്രതാപന്‍ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രമായിരുന്നു. ഇവര്‍ മൂന്ന്, നാല് ദിവസം അദ്ദേഹം വരാനായി കാത്തിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല. അവസാനം മമ്മൂക്ക പിണങ്ങിപോകുമെന്ന സ്ഥിതിയായി.’
‘നീ ഈ വേഷം ചെയ്താ മതി. അവന്റെ പോലീസ് യൂണിഫോണിന്റെ അളവെടുക്കൂവെന്നൊക്കെ പറഞ്ഞ് പെട്ടെന്ന് ചെയ്യാന്‍ തീരുമാനിച്ചതാണ്. ഞാന്‍ ചെയ്യില്ല, എനിക്ക് കോമഡി പറ്റില്ല എന്നൊക്കെ ഞാന്‍ പലവട്ടം പറഞ്ഞ് നോക്കി. അപ്പോള്‍ ജോഷിയേട്ടന്‍ പറഞ്ഞു ധൈര്യമായി ചെയ്യാന്‍’ സുരേഷ് ഗോപി പറഞ്ഞു.
Read Also:- ‘ആ മുഖം മൂടിക്ക് പിന്നിൽ മറ്റൊരാളോ?’: മമ്മൂട്ടിയുടെ റോഷാക്കിന്റെ പ്രീ റിലീസ് ടീസർ റിലീസായി
അതേസമയം, സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് പ്രഖ്യാപിച്ചത്. ‘എസ്‍ജി 255’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്. കോസ്‍മോസ് എന്റര്‍ടെയ്ൻമെന്റ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments