വിശാലിന്റെ ‘മാര്‍ക്ക് ആന്റണി’യിൽ എസ് ജെ സൂര്യയും

വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ചിത്രീകരിക്കുന്നത്. ‘മാര്‍ക്ക് ആന്റണി’യില്‍ വിശാലിനൊപ്പം എസ് ജെ സൂര്യയും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എസ് ജെ സൂര്യ എത്തുന്നത്. രാം ചരണിനെ നായകനാക്കി എസ് ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും എസ് ജെ സൂര്യ പ്രധാനപ്പെട്ട കഥാപാത്രമായുണ്ട്. അഭിനന്ദൻ രാമാനുജനാണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also:- സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ ആത്മഹത്യ ചെയ്തു

അതേസമയം, വിശാല്‍ നായകനാകുന്ന മറ്റൊരു ചിത്രമാണ് ‘ലാത്തി’. എ വിനോദ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ എന്റര്‍ടെയ്നറായിട്ടാണ് ചിത്രം എത്തുക. ‘ലാത്തി’ എന്ന ചിത്രത്തിന്റേതായി പുറത്തുവിട്ട പ്രൊമൊ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്.

Share
Leave a Comment