
ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് നടൻ ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
കോയമ്പേട് ബസ് സ്റ്റേഷനിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച നടനെ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്നടത്തിയ പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ലോകേഷ് മദ്യത്തിന് അടിമയായിരുന്നു എന്നും പോലീസ് പറയുന്നു.
ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്, എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്: പി സി ജോർജ്
ലോകേഷ് കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടർന്ന്, ലോകേഷ് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ലോകേഷ് ജനപ്രിയ സീരിയലായ ‘മർമ്മദേശ’ത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
Post Your Comments