Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywood

‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണ്’: ഹരീഷ് പേരടി

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരാടി. ശ്രീനാഥ് ഭാസി വിഷയത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Also Read: ‘മനു അങ്കിള്‍ ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, മിന്നല്‍ പ്രതാപന്‍ അമ്പിളി ചേട്ടന് പറഞ്ഞ കഥാപാത്രമായിരുന്നു’

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്…അഹങ്കാരമാണ്..അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്…അവരുടെ അന്നം മുട്ടിക്കലാണ് ….രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ് …തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം.

 

shortlink

Related Articles

Post Your Comments


Back to top button