ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ്ങുമായി ചിരഞ്ജീവി ചിത്രം ഗോഡ്ഫാദർ. ആദ്യ ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസിൽ 38 കോടിയാണ് സിനിമ നേടിയത്. തെലുങ്ക് ബോക്സ് ഓഫീസിൽ ചിത്രം കളക്ട് ചെയ്തത് 25 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ തിയേറ്ററുകളിലെത്തുമെന്നാണ് നിർമാതാക്കളുടെയും പ്രതീക്ഷ. റാം ചരൺ, ആർ ബി ചൗദരി, എൻ വി പ്രസാദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Also Read: നടി അന്ന രാജനെ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ടു: കൈയ്യേറ്റം ചെയ്തതായും പരാതി
ചിരഞ്ജീവിയുടെ സ്ക്രീൻ പ്രസൻസും സൽമാൻ ഖാന്റ അതിഥി വേഷവും സത്യദേവ് കഞ്ചരണയുടെ വില്ലൻ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകൾ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ മോഹൻ രാജയാണ് സിനിമ സംവിധാനം ചെയ്തത്. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിച്ചത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഗോഡ്ഫാദർ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രമാണ് ലൂസിഫർ. റിലീസ് ചെയ്ത് നാല് ദിസങ്ങൾകൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിരുന്നു. 200 കോടിയാണ് ലൂസിഫറിന്റെ ആഗോള കളക്ഷൻ.
Post Your Comments