GeneralLatest NewsNEWSTollywood

രാമായണത്തെ വളച്ചൊടിച്ചു, ‘ആദിപുരുഷ്’ നിരോധിക്കണം: പ്രദര്‍ശനം അനുവദിക്കില്ലെന്ന് ബി ജെ പി എം എല്‍ എ

നിര്‍മാതാക്കളെ പുറത്താക്കണം

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ് നായകനാകുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ, ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി എം എല്‍ എ രാം കദം.

രാമായണം ആസ്പദമാക്കിയുള്ള ആദിപുരുഷ് വസ്‌തുതകള്‍ വളച്ചൊടിച്ചുവെന്നാണ് എംഎൽഎയുടെ ആരോപണം. ആദിപുരുഷ് നിരോധിക്കുന്നതിനൊപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളെ കുറച്ച്‌ നാളത്തേയ്ക്ക് സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കണമെന്നും രാം കദം പറയുന്നു. ‘ആദിപുരുഷിന്റെ പ്രദര്‍ശനം അനുവദിക്കില്ല. ചിത്രം ഹിന്ദു ദൈവങ്ങളെ വികലമാക്കി.പണത്തിനും പ്രശസ്തിക്കുമായി ചില നിര്‍മാതാക്കള്‍ വസ്‌തുതകളെ വളച്ചൊടിക്കുന്നു. ഹിന്ദു സമൂഹം ഇത് സഹിക്കില്ല’- രാം കദം വ്യക്തമാക്കി.

read also: മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായി

പ്രഭാസും സെയ്‌ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയില്‍ വെച്ചാണ് നടന്നത്. 500 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസർ വി എഫ് എക്‌സ് വര്‍ക്കുകൾ കാരണം വിമർശനം കേട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button