CinemaGeneralIndian CinemaLatest NewsMollywoodNEWS

‘ഞാൻ അഭിനയം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല, അവസരങ്ങൾ വരാതിരുന്നതാണ്’: ബിന്ദു പണിക്കർ

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ബിന്ദു പണിക്കരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി ബിന്ദു പണിക്കർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറക്കുന്നത്.

താൻ അഭിനയം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അവസരങ്ങൾ വരാതിരുന്നതാണെന്നുമാണ് ബിന്ദു പണിക്കർ പറയുന്നത്. താൻ ഇവിടെ തന്നെ ഉണ്ടായിരുന്നെന്നും, എന്തുകൊണ്ടാണ് സിനിമകൾ വരാതിരുന്നതെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.

Also Read: നടി അന്ന രാജനെ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ടു: കൈയ്യേറ്റം ചെയ്തതായും പരാതി

ബിന്ദു പണിക്കരുടെ വാക്കുകൾ:

ഞാൻ അഭിനയം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. അവസരങ്ങൾ വരാതിരുന്നതാണ്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് സിനിമകൾ വരാതിരുന്നതെന്ന് അറിയില്ല. അതെന്താണെന്ന് അന്വേഷിച്ചിട്ടില്ല. എനിക്ക് ചേരുന്ന കഥാപാത്രങ്ങൾ ഉണ്ടായിരുന്നിരിക്കില്ല. സിനിമയിൽ നിന്ന് മാറ്റി നിർത്തിയതായി തോന്നിയിട്ടില്ല. ഗ്രേസ് ആന്റണിക്കൊപ്പം അമ്മായിയമ്മ കഥാപാത്രമായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ സാധാരണ കണ്ട അമ്മായിയമ്മ – മരുമകൾ കഥാപാത്രങ്ങളെയാകില്ല റോഷാക്കിൽ കാണുക.

shortlink

Related Articles

Post Your Comments


Back to top button