
ജയസൂര്യ നായകനായി എത്തിയ ‘ഈശോ’യെ പ്രശംസിച്ച് പി സി ജോർജ്. പ്രഖ്യാപന സമയം മുതൽ വിവാദത്തിൽപ്പെട്ട ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ, ചിത്രം കണ്ടതിന് ശേഷം തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്.
‘ഈശോ എന്ന ചിത്രത്തിൽ ആദ്യം മുതൽ ഏറെ തർക്കമുള്ള ആളായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിർഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോൾ അന്ന് നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി’.
Read Also:- വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്
‘ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ പറയുന്നുണ്ട്. ചില കുശുമ്പന്മാരാണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞത്’ പി സി ജോർജ് പറഞ്ഞു.
അതേസമയം, സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്ക്കും എല്ലാം മനസ്സിലാകുമെന്ന് നാദിര്‍ഷ സൂചിപ്പിച്ചിരുന്നു. ‘സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’ നാദിർഷ പറഞ്ഞു.
Post Your Comments