കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സീമ ജി നായര്‍. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സീമ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും അപൂര്‍വ്വ രോഗത്തിനെതിരെ പോരാടി, ഇന്ന് മരണത്തിന് കീഴടങ്ങിയ പ്രഭുലാല്‍ പ്രസന്നയെക്കുറിച്ചു വേദനയോടെ സീമ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
‘പ്രഭു യാത്രയായി. നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം. സ്വപ്നങ്ങളും പ്രതീക്ഷകളും എറെയുണ്ടായിരുന്നു ഈ രാജകുമാരന് . കുറച്ചു നാള്‍ മുന്നേ അവനെ കാണുമ്പോള്‍ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിതത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജീവിതം എപ്പോളും അങ്ങനെ ആണല്ലോ. മോനെ എന്താണ് പറയേണ്ടത്, സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു. ഒന്നും പറയാനില്ല.വാക്കുകള്‍ മുറിയുന്നു. ആദരാഞ്ജലികള്‍’- സീമ ജി നായര്‍ കുറിച്ചു.
കഴിഞ്ഞ ജൂണില്‍ കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രഭുവിനെ സന്ദര്‍ശിച്ച ശേഷമുള്ള ചിത്രത്തിനൊപ്പമാണ് സീമ ജി നായരുടെ കുറിപ്പ്.
Post Your Comments