ഭോപ്പാൽ: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. രാമായണം ആസ്പദമാക്കിയുള്ള ചിത്രത്തിൽ ഹിന്ദു ദേവീദേവന്മാരുടെ കഥാപാത്രങ്ങളെ യഥാർത്ഥ രീതിയിലല്ല ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ രീതിയിലുള്ള ഈ ചിത്രീകരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നരോത്തം മിശ്ര വ്യക്തമാക്കി.
‘ആദിപുരുഷിന്റെ ട്രെയിലർ ഞാൻ കണ്ടു, അതിൽ എതിർക്കപ്പെടേണ്ട രംഗങ്ങളുണ്ട്. ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും യഥാർത്ഥ വിധത്തിലല്ല ആവിഷ്കരിച്ചിരിക്കുന്നത്. ഹനുമാൻജി ധരിച്ചിരിക്കുന്നത് ലെതറാണ്. പുരാണങ്ങളിലുള്ള വസ്ത്രധാരണ രീതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുകയാണ്. ഇത്തരം രംഗങ്ങൾ നീക്കം ചെയ്യാൻ ഞാൻ സംവിധായകൻ ഓം റൗത്തിന് കത്തെഴുതും. അവ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും,’ നരോത്തം മിശ്ര പറഞ്ഞു.
‘അന്നം മുട്ടിക്കുന്ന പരിപാടി’: ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി
500 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീരാമനായി പ്രഭാസാണ് വേഷമിടുന്നത്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണനായും ക്രിതി സനൻ സീതയായും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തു വന്നതോടെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ചിത്രത്തിലെ ഗ്രാഫിക്സ് രംഗങ്ങളാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
Post Your Comments