ചെന്നൈ: ബോളിവുഡ് താരം കജോളിനെ കേന്ദ്രകഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാം വെങ്കി’. ഡിസംബർ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. നടി കജോളാണ് സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സുജാത എന്ന ശക്തയായ അമ്മ കഥാപാത്രത്തെയാണ് കജോൾ അവതരിപ്പിക്കുന്നത്.
പ്രതിസന്ധികളെ ചിരിച്ച് കൊണ്ട് തരണം ചെയ്യുന്ന സുജതയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമാണ് ആദ്യമായി രേവതി സംവിധാനം ചെയ്തത്. ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ‘ഫിർ മിലേംഗ’, ‘മുംബൈ കട്ടിംഗ്’, ‘കേരള കഫേ’ എന്നിവയാണ് രേവതി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
Post Your Comments