
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ചിത്രമാണ് ഈശോ. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിന്റെ പേര് കാരണം സിനിമ വിവദങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോളിതാ, ഈശോയെ കുറിച്ച് താൻ നേരത്തെ പറഞ്ഞതിൽ തെറ്റ് പറ്റിയെന്ന് പറയുകയാണ് മുൻ എംഎൽഎ പി സി ജോർജ്. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്ന നിലപാടായിരുന്നു നേരത്തെ അദ്ദേഹം സ്വീകരിച്ചത്. ഇപ്പോൾ ആ നിലപാടിൽ മാറ്റം വരുത്തി എന്നാണ് പി സി ജോർജ് പറയുന്നത്.
‘ഈശോ എന്ന ചിത്രത്തിൽ ആദ്യം മുതൽ ഏറെ തർക്കം ഉള്ള ആളായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിൾ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിർഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോൾ അന്ന് നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി ‘ പി സി ജോർജ് പറഞ്ഞു.
Also Read: സ്നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു: പ്രഭുലാലിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് സീമ ജി നായര്‍
ചിത്രത്തെ കുറിച്ച് പിസി ജോർജ് അഭിപ്രായം പറയുന്ന വീഡിയോ സംവിധായകൻ നാദിർഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ‘സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് നാദിർഷ വീഡിയോ പങ്കുവെച്ചത്.
Post Your Comments