‘ഒരാനയെപ്പോലെ എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം’: സഞ്ജു ശിവരാം

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സഞ്ജു ശിവരാം. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജു, ‘റോഷാക്ക്’ ചിത്രത്തില്‍ സൂപ്പർ താരം മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ, മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാമെന്നും അതുപോലെയാണ് മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതെന്നും സഞ്ജു പറയുന്നു.

സഞ്ജു ശിവരാമിന്റെ വാക്കുകൾ ഇങ്ങനെ;

‘ഇത് ഒരു അനുഗ്രഹം കൂടിയാണ്. നമ്മള്‍ പലപ്പോഴും മെമ്മറീസ് ഉണ്ടാക്കുമ്പോള്‍ അത് അപ്പോള്‍ മനസിലാവില്ല. എന്നാല്‍ നമ്മള്‍ ജീവിക്കുന്നത് തന്നെ ഓര്‍മ്മകളിലാണ്. ഈ സിനിമയിലൂടെയും അഭിനയുക്കുന്ന സമയത്തും ഞാന്‍ മെമ്മറീസ് ഉണ്ടാക്കുകയായിരുന്നു. മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം, അത് ഭയങ്കര രസമാണ്. അതുപോലെയാണ് അദ്ദേഹം. മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുക, അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക, ചോദിക്കുക, കണ്ടുകൊണ്ടിരിക്കുക. അത് വളരെ രസമാണ് ഒരു കൊതിയാണ്. അതില്‍ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വര്‍ക്ക് ചെയ്യും’

Share
Leave a Comment