ഹൈദരാബാദ്: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനും സംവിധായകന്‍ ഓം റാവത്തിനും എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത്. ചിത്രത്തില്‍ രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചുവെന്ന് മാളവിക ആരോപിച്ചു. ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് രാവണനായി വേഷമിടുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് മാളവികയുടെ പ്രതികരണം.
‘വാല്‍മീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കില്‍ ഇതുവരെ ലഭ്യമായ അനേകം രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകന്‍ ഗവേഷണം നടത്താത്തതില്‍ എനിക്ക് സങ്കടമുണ്ട്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം നമ്മുടെ സ്വന്തം സിനിമകളെ കുറിച്ച് അന്വേഷിക്കുക എന്നതാണ്. രാവണന്‍ എങ്ങനെയാണെന്ന് കാണിക്കുന്ന ധാരാളം കന്നഡ, തെലുങ്ക്, തമിഴ് സിനിമകളുണ്ട്’ മാളവിക പറഞ്ഞു.
‘ഒരാനയെപ്പോലെ എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം’: സഞ്ജു ശിവരാം
‘രാവണന്‍ എങ്ങനെയുണ്ടെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് ഭൂകൈലാസത്തിലെ എന്‍ടി രാമറാവുവിനെയോ ഡോ രാജ്കുമാറിനെയോ, സമ്പൂര്‍ണ രാമായണത്തിലെ എസ് വി രംഗ റാവുവിനെയോ നോക്കാമായിരുന്നു. ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തില്‍ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണ്’ മാളവിക വ്യക്തമാക്കി.
Post Your Comments