സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കുന്നു. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.
കണ്ണൂരിൻ്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആതിര, ആമി, പാർവണ, എന്നിവരാണ് നായികമാരാകുന്നത്. അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, ഭാനുപയ്യന്നൂർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
Read Also:- രേവതിയുടെ ബോളിവുഡ് ചിത്രത്തിൽ കാജോൾ: ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു
മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അജയൻ മങ്ങാട്, കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ, മേക്കപ്പ് – ജയൻ പൂങ്കുളം, നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ. തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
Post Your Comments