BollywoodCinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ലൂസിഫർ’ അത്ര പോരാ.. ‘ഗോഡ് ഫാദർ’ മികച്ചത്: ചിരഞ്ജീവി

ഹൈദരാബാദ്: മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ് ഫാദർ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘സ്റ്റീഫൻ നെടുമ്പള്ളി’ കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ലൂസിഫറിനെക്കാൾ മികച്ചതായിട്ടാണ് ഗോഡ് ഫാദർ’ ഒരുക്കിയിരിക്കുന്നതെന്ന് ചിരഞ്ജീവി അ വകാശപ്പെടുന്നു.

‘ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല. പക്ഷേ ഇതിൽ അങ്ങനെയല്ല. ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ കാണില്ല. കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തും.’ ചിരഞ്ജീവി വ്യക്തമാക്കി.

‘വീട്ടുകാര്‍ അറിയരുത് എന്നൊരു സാധനം തന്റെ വീട്ടിലില്ല’: സെക്‌സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണമെന്ന് ജയസൂര്യ

തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

ഗോഡ് ഫാദറിൽ സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണെന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാനാണ് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button