CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി

കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. ഇപ്പോൾ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായികയായ മോനിഷ മോഹനെ കുറിച്ചാണ് സന്തോഷ് തുറന്നു പറഞ്ഞത്. ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടുവെന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നിയെന്നും സന്തോഷ് പറയുന്നു.

സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ;

‘ഒരാനയെപ്പോലെ എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം’: സഞ്ജു ശിവരാം

‘ഇത് മോനിഷ മോഹൻ മേനോനാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എൻറെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല.

അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ്‌ ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു .ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്.’

നേരത്തെ, സിനിമ താരങ്ങളായ നിത്യ മേനോൻ, നിഖില വിമൽ തുടങ്ങിയവരോടും തനിക്ക് പ്രണയമുള്ളതായി സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. തുടർച്ചയായി പല നടിമാരുടെയും പേരുകൾ ചേർത്ത് പ്രണയം വെളിപ്പെടുത്തുന്നതിനെ തുടർന്ന്, സോഷ്യൽ മീഡിയയിലൂടെ സന്തോഷിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button