കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു അഭിമുഖത്തിൽ സെക്‌സ് എജ്യുക്കേഷനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സെക്‌സ് എജ്യുക്കേഷന്‍ വീടുകളില്‍ തന്നെ നല്‍കണമെന്ന് ജയസൂര്യ പറയുന്നു. മകനുമായി തനിയ്ക്ക് നല്ല സൗഹൃദമാണുള്ളതെന്നും എല്ലാ കാര്യങ്ങളും മകന്‍ തന്നോട് പറയാറുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ;
‘ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ വീടുകളില്‍ വെച്ച് തന്നെ മാറ്റി കൊടുക്കണം. പല വീടുകളിലും ഇന്ന് ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറില്ല. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. വീട്ടുകാര്‍ തന്നെ കുട്ടികളോട് ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം,’ ജയസൂര്യ പറഞ്ഞു.
ജയ് മാതാ, അമ്മ നിങ്ങള്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ: നവമി ദിനത്തില്‍ പൂജ നടത്തി സഞ്ജയ് ദത്ത്
സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന അറിവാകും കുട്ടികള്‍ക്ക് ഉള്ളത്. അതിനാല്‍ തന്നെ എന്തെങ്കിലുമൊക്കെ മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ കുട്ടികള്‍ക്ക് ഉണ്ടാകും. അതൊക്കെ അവരെ സ്വാധീനിക്കുകയും അതാണ് ശരിയായ പാതയെന്ന് കരുതി അവര്‍ അതിലൂടെ സഞ്ചരിക്കുകയും ചെയ്യും. എന്നാല്‍ ഇതൊക്കെ വീട്ടില്‍ തന്നെ കൊടുക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്.
ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞു കൊടുത്തില്ലെങ്കില്‍ അവര്‍ തെറ്റായ വഴിയില്‍ പോകും. പണ്ടൊക്കെ വീട്ടില്‍ നിന്ന് എന്തെങ്കിലുമൊക്കെ റൊമാന്റിക് വീഡിയോസ് കാണാന്‍ നമുക്ക് ഭയമായിരിക്കും. ആഗ്രഹമുണ്ടെങ്കിലും വീട്ടുകാരുടെ മുന്നില്‍ നിന്ന് കാണാന്‍ ഭയമായിരിക്കും. എന്നാല്‍ എന്റെ മകന്‍ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്. താനും മകനും തമ്മില്‍ അത്തരത്തിലൊരു സൗഹൃദം വീട്ടിലുണ്ട്. മകന്‍ എല്ലാ കാര്യവും വീട്ടില്‍ വന്ന് പറയാറുണ്ട്. വീട്ടുകാര്‍ അറിയരുത് എന്നൊരു സാധനം തന്റെ വീട്ടിലില്ല.
Post Your Comments