CinemaGeneralLatest NewsNEWS

രാമയണത്തിൽ എവിടെയാണ് കിങ് കോങ്, പോഗോ ചാനലിനാണോ റൈറ്റ്സ് കൊടുത്തിരിക്കുന്നത്: ട്രോളില്‍ മുങ്ങി ‘ആദിപുരുഷ്’ ടീസര്‍

രാമായണത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിത്തോളജിക്കല്‍ ചിത്രമാണ് ‘ആദിപുരുഷ്’. ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്താണ് കഴിഞ്ഞ ദിവസം നടന്നത്. പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ടീസര്‍ പക്ഷേ കൈയടികളേക്കാള്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.

ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. 500 കോടിക്ക് ഇത്ര നിലവാരമില്ലാത്ത വിഎഫ്എക്സ് ആണോ ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്‍റെ ചോദ്യം. ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എത്തിയ ടീസര്‍ റിയാക്ഷന്‍ വീഡിയോകളില്‍ മിക്കതിലും കണക്കറ്റ പരിഹാസമാണ്.

പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമെന്നാണ് പ്രചരിക്കുന്ന ഒരു തമാശ. രാമയണത്തിൽ എവിടെയാണ് കിങ് കോങ്, ആദിപുരുഷ്’ കൊച്ചു ടിവിയിൽ റിലീസ് ചെയ്യാം, പോഗോ ചാനലിനാണോ റൈറ്റ്സ് കൊടുത്തിരിക്കുന്നത്, 500 കോടിക്ക് കാർട്ടൂൺ വിഎഫ്എക്സ് ചെയ്ത് വച്ചിരിക്കുന്നോ എന്ന് തുടങ്ങുന്നു കമന്റുകളിലെ പ്രതികരണം.

അതേസമയം, പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാവും ചിത്രമെന്നും ഫൈനല്‍ പ്രോഡക്റ്റ് ഇതിനേക്കാളൊക്കെ മെച്ചമാവുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്ന പ്രേക്ഷകരും ഇക്കൂട്ടത്തിലുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും പ്രദർശനത്തിനെത്തും.

Read Also:- സിനിമയെ മനപൂര്‍വ്വം നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കിയാല്‍ നല്ലത്: നിവിന്‍ പോളി

ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button