ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമാണ് ‘നമുക്ക് കോടതിയിൽ കാണാം’. വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുമിടയില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട പ്രത്യേകതയുള്ള പേരാണ് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത്.
‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിനിമയുമായി താരം എത്തുന്നത്. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരുന്നു.
അതിനാല്‍ കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് മാധ്യമപ്രവര്‍ത്തക. അതേസമയം, മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് കുഞ്ഞ് ഉണ്ടായ ശേഷം അവരുടെ കുടുംബങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് ‘നമുക്ക് കോടതിയില്‍ കാണാം’.
എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയുടേതാണ്. ഛായാഗ്രഹണം-മാത്യു പ്രസാദ് കെ. ചിത്രസംയോജനം-സാഗര്‍ ദാസ്. സംഗീതം-രാഹുല്‍ സുബ്രഹ്‌മണ്യന്‍.
Post Your Comments