വയലിനിസ്റ്റ് ബാലഭാസ്‌കർ വിടപറഞ്ഞിട്ട് നാലുവർഷങ്ങൾ പിന്നിട്ടു. പ്രിയ സുഹൃത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
‘തിരികെ തിരികെ തിരികെ വരൂ’ എന്ന ഗാനത്തിനൊപ്പം ബാലഭാസ്‌കറിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഇഷാന്‍ ദേവ്.
read also: കോഴിയെ ബലി നൽകുന്നതിനെ എതിർത്ത വിധുബാല ആസ്വദിച്ച് ചിക്കൻ കഴിക്കുന്നു !! ട്രോൾ
‘പൊട്ടിച്ചിരിക്കാന്‍ പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാന്‍ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍. ശരിക്കും, ഭൂമി ഒരു സ്വര്‍ഗമായി മാറുന്നത് പ്രതിബന്ധങ്ങള്‍ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാന്‍ കഴിയുമ്ബോഴാണ്. ഉറ്റവനായി ജീവിതം വര്‍ണ്ണാഭമാക്കിയ സൗഹൃദനാളുകള്‍, ഇന്ന് വഴിയില്‍ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതില്‍ ഏറ്റവും മുകളില്‍ ആണ് എന്റെ ബാലു അണ്ണന്‍?മിസ് യു അണ്ണാ…’ ഇഷാന്‍ ദേവ് കുറിച്ചു.
Post Your Comments