GeneralLatest NewsMollywoodNEWS

  രാമചന്ദ്രന്റെ വേര്‍പാടില്‍ ദുഃഖമുണ്ട്, ലോമപാദന്‍ രാജാവാകാനായത് ഭാ​ഗ്യം: കുറിപ്പുമായി ബാബു ആന്റണി

1989 ല്‍ പുറത്തിറങ്ങിയ ഭരതന്റെ വൈശാലിയിലൂടെയാണ് രാമചന്ദ്രൻ സിനിമയിലേക്ക് എത്തുന്നത്.

പ്രമുഖ വ്യവസായിയും സിനിമ നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ വിയോ​ഗത്തില്‍ അനുശോചിച്ച്‌ നടന്‍ ബാബു ആന്റണി. അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത വൈശാലിയിൽ പ്രധാന വേഷത്തില്‍ എത്തിയത് ബാബു ആന്റണി ആയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ രാമചന്ദ്രനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് ബാബു ആന്റണിയുടെ പോസ്റ്റ്.

read also: ഗായകനു നേരെ ആക്രമണം? ടെമ്പോ ഇടിച്ചു കയറ്റി: ഗുരുതരാവസ്ഥയില്‍

‘വൈശാലി’ എന്ന ഇതിഹാസ ചിത്രം നിര്‍മ്മിച്ച ശ്രീ രാമചന്ദ്രന്റെ വേര്‍പാടില്‍ ദുഃഖമുണ്ട്. ലോമപാദന്‍ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദന്‍ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു,’ – ബാബു ആന്റണി കുറിച്ചു.

1989 ല്‍ പുറത്തിറങ്ങിയ ഭരതന്റെ വൈശാലിയിലൂടെയാണ് രാമചന്ദ്രൻ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ‘സുകൃതം’, ‘ധനം’, ‘വാസ്തുഹാര’, ‘കൗരവര്‍’, ‘ചകോരം’, ‘ഇന്നലെ’, ‘വെങ്കലം’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായി. ‘അറബിക്കഥ’, ‘മലബാര്‍ വെഡ്ഡിംഗ്’, ‘ടു ഹരിഹര്‍ നഗര്‍’, ‘സുഭദ്രം’, ‘ആനന്ദഭൈരവി’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട രാമചന്ദ്രൻ ‘ഹോളിഡേയ്‌സ്’ എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button