BollywoodGeneralLatest NewsNEWS

ഗായകനു നേരെ ആക്രമണം? ടെമ്പോ ഇടിച്ചു കയറ്റി: ഗുരുതരാവസ്ഥയില്‍

ഉടമയുടെ ടെമ്പോയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വിക്കി അല്‍ഫാസിനെ ഇടിച്ചിടുകയായിരുന്നു

മൊഹാലി: പഞ്ചാബി ​ഗായകന്‍ അല്‍ഫാസ് വാഹനമിടിച്ച്‌ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാത്രി മൊഹാലിയിൽ വച്ചായിരുന്നു അപകടം. സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് താരത്തിന് അപകടം സംഭവിച്ചതിനെ കുറിച്ചും ആശുപത്രിയിലാണെനുമുള്ള വിവരം പുറത്തുവിട്ടത്. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച വിക്കി എന്നയാളെ മൊഹാലി പൊലീസ് അറസ്റ്റ് ചെയ്തു.

read also: പൊട്ടിക്കരയാന്‍ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍: കുറിപ്പുമായി ഇഷാന്‍ ദേവ്‌

അമന്‍ജോത് സിങ് പന്‍വാര്‍ എന്നാണ് അല്‍ഫാസിന്റെ യഥാര്‍ത്ഥ പേര്. ഇദ്ദേഹത്തിന്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

മൊഹാലിയിലെ ഒരു ധാബയില്‍ ഗായകനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ​അല്‍ഫാസ് ഇവിടെ എത്തുമ്പോൾ വിക്കി എന്നു പേരുള്ള ധാബയിലെ മുന്‍ ജീവനക്കാരന്‍ ഉടമയുമായി തനിക്ക് തരാനുള്ള പണത്തെച്ചൊല്ലി വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാൻ അല്‍ഫാസിനെ വിക്കി സമീപിച്ചു. എന്നാല്‍, അല്‍ഫാസ് ഇതിന് വിസമ്മതിച്ചു.

ഇതോടെ ധാബ ഉടമയുടെ ടെമ്പോയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വിക്കി അല്‍ഫാസിനെ ഇടിച്ചിടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ​ഗായകനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അല്‍ഫാസ് ഐസിയുവില്‍ തുടരുകയാണെന്ന് ഹണി സിങ് ഇന്‍സ്റ്റാ​ഗ്രാമിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button