
കുടുംബ പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് മനോജ് കുമാറും ബീന ആന്റണിയും. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടാറുണ്ട്. മനുസ്സ് വിഷൻ എന്ന യൂട്യൂബ് ചാനലിലൂടെ മനോജ് പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ച. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി പകരം ഞാൻ മറ്റൊരാളെ കണ്ടെത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മനോജ് വീഡിയോയിൽ എത്തിയിരിക്കുന്നത്.
മനോജും ഭാര്യ ബീനയും തമ്മിൽ വിവാഹമോചിതരായോ എന്ന സംശയമാണ് ആദ്യം പ്രേക്ഷകരിൽ ഉയർന്നത്. എന്നാൽ അതല്ല സംഭവം. ഭാഗ്യ ലക്ഷ്മി എന്ന പരമ്പരയിൽ നിന്നും സോണിയ പിന്മാറിയത് ചൂണ്ടിക്കാണിച്ചുകൊണ്ട് മനോജ് തന്റെ പുതിയ ഭാര്യയെ പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ. രശ്മി സോമനാണ് സീരിയയിലിൽ ഇനി മനോജിന്റെ പങ്കാളിയായി എത്തുന്നത്.
read also: സച്ചിയുടെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ സിജി സച്ചിയെ അപമാനിച്ച് സംഗീത ലക്ഷ്മണ
‘നിങ്ങൾ ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയിരിക്കും എന്ന് എനിക്കറിയാം നിങ്ങൾ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. ഞങ്ങൾ അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിച്ചിട്ടില്ല. എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചുപോയി എന്ന് ഞാൻ പറഞ്ഞത് സോണിയെ കുറിച്ചാണ്. ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ എന്റെ ഭാര്യയായി എത്തുന്നത് സോണിയ ആണ്. സോണിയ ആ കഥാപാത്രത്തിൽ നിന്നും മാറി നിൽക്കുകയാണ്. പകരം ഇനിമുതൽ ആ കഥാപാത്രം ചെയ്യുന്നത് രശ്മി സോമൻ ആയിരിക്കുമെന്നും കാര്യമാണ് പറയാൻ ഉദ്ദേശിച്ചത്’- മനോജ് പറയുന്നു. മനോജിന്റെ ഈ രസകരമായ വീഡിയോ പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments